ആംആദ്മി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വച്ചാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴായിരുന്നു സോംനാഥ് ഭാരതിയ്ക്ക് നേരെ ആക്രമണം നടന്നത്. അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴാണ് മഷി ഒഴിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top