താൻ ഒരു ട്രാൻസ്ജൻഡറാണ് : എലിയറ്റ്

താൻ ട്രാൻസ്ജൻഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയറ്റ്. മുൻപ് എലെൻ പേജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിനു പിന്നാലെയാണ് പേരു മാറ്റിയത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. എലിയറ്റിന്റെ കുറിപ്പിങ്ങനെ,

ഞാൻ ട്രാൻസ്ജൻഡർ ആണെന്ന് നിങ്ങളോട് പങ്കുവെക്കുന്നു. എൻ്റെ സർവ്വനാമം പുല്ലിംഗമാണ്. പേര് എലിയട്ട് എന്നുമാണ്. ഇതെഴുതുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഇവിടെ, ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഈ യാത്രയിൽ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങൾക്ക് ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവിൽ, സ്വത്വത്തെ പിന്തുടരാൻ കഴിഞ്ഞതിൽ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ട്രാൻസ് സമൂഹത്തിലെ ഒരുപാട് പേർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതൽ സ്നേഹമുള്ളതാക്കുന്നതിനായി നിങ്ങൾ ചെയ്ത കാര്യങ്ങൾക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി. കൂടുതൽ സമത്വ സുന്ദരമായ ഒരു സമൂഹത്തിനു വേണ്ടി കഴിയുന്നതൊക്കെ ഞാൻ ചെയ്യും.

Top