‘ആറാട്ട്’ സിനിമ കണ്ട് തിയേറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ലോകത്ത് വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നിത്യ മേനോന്‍. 19 (1)(എ) എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.
നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല, നിത്യ മേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ ഫെയ്‌സ്ബുക്ക് കുറിപ്പുകളും പങ്കുവച്ചിരുന്നു.
പുള്ളി പറയുന്നത് കേട്ടിട്ട് വിശ്വസിച്ചാല്‍ നമ്മളാണ് മണ്ടന്‍മാരാകുന്നത്. വര്‍ഷങ്ങളായി അയാള്‍ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷെ, പബ്ലിക്ക് ആയി വന്നപ്പോ ഞെട്ടിപ്പോയി. ശരിക്കും ഞാനായത് കൊണ്ടാണ്. എനിക്കതില്‍ ഇടപെടാന്‍ പറ്റില്ല. എല്ലാവരും പറഞ്ഞു പരാതി കൊടുക്കാനാണ്. അമ്മയെയും അച്ഛനെയും വരെ വിളിച്ചു. അവര്‍ ആരോടും വഴക്ക് ഉണ്ടാക്കുന്നവരല്ല. പക്ഷെ, അവർക്കു പോലും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയ്ക്ക് കീമോ കഴിഞ്ഞിരിക്കുന്ന സമയത്തു പോലും ഇയാള്‍ വിളിച്ചു ബുദ്ധിമുട്ടിച്ചിരുന്നു.
ഇതു കാരണം ഒരുപാട് നമ്പറുകള്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. ഫോണ്‍ വിളിച്ച് ഇയാളാണെന്ന് പറഞ്ഞാല്‍ സംസാരിക്കാതെ കട്ട് ചെയ്യും. ഒരു വഴിയുമില്ല മറ്റെന്ത് ചെയ്യാനാണ്. ഞാനുമായി പരിചയമുള്ള ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. പോലീസില്‍ പരാതി കൊടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. അയാളെ കുറിച്ച് പ്രാര്‍ഥിക്കാന്‍ മാത്രമെ പറ്റു. എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നു- നിത്യ മേനോന്‍ പറഞ്ഞു.