ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ; മരണ കാരണം പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Alwar-lynching

ജയ്പൂര്‍ : രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അക്ബര്‍ഖാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ പരുക്ക് മൂലമാണ് അക്ബര്‍ മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പശുകടത്തിന്റെ പേരില്‍ ഹരിയാന സ്വദേശി അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. ഹരിയാനയിലെ കോല്‍ഗ്‌നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അമ്പതോളം പേര്‍ ചേര്‍ന്നാണ് അക്ബറിനെ ആക്രമിച്ചത്.

Top