പരിശീലനത്തിനിടെ ആല്‍വാരോ ഒഡ്രിസോളക്ക് പരിക്ക്

രിശീലനത്തിനിടെ റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ ആല്‍വാരോ ഒഡ്രിസോളക്ക് പരിക്ക്. വിനിഷ്യസ് ജൂനിയറുമായി കൂട്ടിയിടിച്ചാണ് ഒഡ്രിസോളക്ക് പരിക്കേറ്റത്. കഴുത്തിലെ എല്ലിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സീസണില്‍ ഒഡ്രിസോളക്ക് കളിക്കാന്‍ കഴിയില്ല.

റയല്‍ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് താരത്തിന്റെ പരിക്ക് സ്ഥീതികരിച്ചത്. എന്നാല്‍ താരത്തിന് എത്ര നാളത്തെ വിശ്രമം ആവിശ്യമായി വരുമെന്ന് പുറത്തുവിട്ടിട്ടില്ല. ചുരുങ്ങിയത് ഒരു മാസത്തെ എങ്കിലും വിശ്രമം ആവിശ്യമായതിനാല്‍ ഇനി ഈ സീസണില്‍ താരം കളിക്കില്ല എന്നാണ് സൂചന. മെയ് 19 നാണ് റയലിന്റെ ഈ സീസണിലെ അവസാന മത്സരം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് താരം റയല്‍ സോസിഡാഡില്‍ നിന്ന് മഡ്രിഡില്‍ എത്തിയത്.

Top