ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

suicide 2

കൊച്ചി: ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐയായ ബാബുവിനെയാണ് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കല്‍ ലീവില്‍ ആയിരുന്ന ബാബു,കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണ് താനെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Top