ആലുവ മുങ്ങുന്നു!!! ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി

കൊച്ചി : മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്‌ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്‌ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.

വാഹനഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലക്കുന്ന സാഹചര്യമാണുള്ളത്. ആലുവ-പെരുമ്പാവൂര്‍ റോഡും വെള്ളം കയറിക്കിടക്കുകയാണ്. ഹെല്‍പ് ലൈന്‍ നമ്പറുകളും തടസ്സപ്പെടുന്ന സാഹചര്യമാണ്. കാലടിയിലെ കൈപ്പട്ടൂര്‍ പള്ളിയിലെ ക്യാമ്പിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ആളുകളെ ക്യാമ്പില്‍ നിന്നും മാറ്റേണ്ട് സാഹചര്യമാണുള്ളത്. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുകയാണ്.

Top