എൻഐഎ റെയ്ഡ്; ആലുവ സ്വദേശി അശോകൻ കസ്റ്റഡിയിൽ

ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തുന്നയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. അശോകൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. എറണാകുളത്ത് എന്‍ഐഎ പരിശോധന, മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന

കർണാടകയിലും തമിഴ്നാട്ടിലും നടന്ന റെയ്ഡിന്‍റെ ഭാഗമായാണ് കേരളത്തിൽ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയത്. മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് കേസിലെ പ്രധാന പ്രതി ആലുവയും പറവൂരും മട്ടാഞ്ചേരിയും സന്ദർശിച്ചതായി തിരിച്ചറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആലുവയിൽ പണമിടപാട് നടത്തുന്ന അശോകനെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്.

Top