ആലുവ പീഡനക്കേസ് പ്രതിയെ പൊലീസ് പിടികൂടി; പിടിയിലായത് ആലുവയിലെ ബാറിൽ നിന്ന്

കൊച്ചി : ആലുവ പീഡനക്കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ആലുവയിലെ പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്.

ചെങ്കൽ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു. 2022 നവംബറിൽ പെരുമ്പാവൂരിൽ മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10ന് വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങി.

ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Top