ആലുവ മുട്ടത്തിന് സമീപം ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം; ഗതാഗതം തടസപ്പെട്ടു

ALUVA

ആലുവ: ആലുവ മുട്ടത്തിന് സമീപത്ത് ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി കണ്ടെത്തി. ആലുവയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള തിരക്കേറിയ ദേശീയ പാതയില്‍ സ്പീഡ് ട്രാക്കിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. നൂറ് ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള വലിയ ഗര്‍ത്തമാണിത്.

റോഡിലെ ടാര്‍ അടര്‍ന്ന് മാറിയപ്പോഴാണ് ഗര്‍ത്തം കാണപ്പെട്ടത്. ഒരു കാര്‍ പൂര്‍ണമായും വീണ് കിടക്കാനുള്ള വലിപ്പമാണ് കുഴിക്കുള്ളത്. കുഴിയിലൂടെ നോക്കിയാല്‍ മെട്രോയുടെ പില്ലറുകളുടെ അടിത്തട്ട് കാണാന്‍ കഴിയുകയും ചെയ്യും.

പൊലീസ് സ്ഥലത്തെത്തി ഇതിലൂടെയുള്ള ഗതാഗതം തടഞ്ഞു. കെഎംആര്‍എല്‍ ദേശീയ പാത അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളപൊക്കത്തില്‍ മണ്ണിടിഞ്ഞ് താണതാകാം ഗര്‍ത്തം രൂപപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

Top