ആലുവ സ്വര്‍ണക്കവര്‍ച്ച; മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി

arrest

തൊടുപുഴ: ആലുവ ഇടയാറില്‍ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായിരുന്ന സതീഷാണ് കേസിലെ മുഖ്യപ്രതി.

സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയായിരുന്നു പൊലീസ് കീഴടക്കിയത്.

എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Top