ആലുവ ബസ് സ്റ്റാന്‍ഡില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്‌ക മരിച്ചു

ആലുവ : ആലുവ ബസ് സ്റ്റാന്‍ഡിലേക്ക് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്‌ക മരിച്ചു. കമ്പനിപ്പടി സ്വദേശിനി തങ്കമണി നാരായണനാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെ മട്ടാഞ്ചേരിയില്‍ നിന്ന് ആലുവയിലേക്ക് വന്ന സഹല്‍ ബസിടിച്ചാണ് അപകടമുണ്ടായത്. തലയിലൂടെ ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Top