കാലടി ശ്രീശങ്കര കോളജിൽ പരിപാടിക്കിടെ സംഘർഷം: പൂർവ വിദ്യാർഥിക്ക് കുത്തേറ്റു

കൊച്ചി∙ കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർഥി അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്.

അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം.  കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്.

Top