അലൂമിനിയത്തിന് മൂന്നാഴ്ചക്കിടെ 15 ശതമാനം വിലവര്‍ധന

ആഗോള വിപണിയില്‍ അലൂമിനിയം വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം പതിനഞ്ചു ശതമാനം വില വര്‍ധനയാണ് ഉണ്ടായത്. ചൈനയില്‍ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയില്‍ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാന്‍ കാരണമായത്.

കേരളത്തില്‍ കിലോയ്ക്ക് 150 രൂപവരെയാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു മാസത്തിനിടെ മാത്രം കിലോക്ക് 120 മുതല്‍ 150 രൂപയുടെ വര്‍ദ്ധനവാണ് അലുമിനിയം പാത്രങ്ങള്‍ക്ക് വിപണിയിലുണ്ടായിട്ടുള്ളത്.

Top