അല്‍ട്രോസ് 2020ല്‍ പുറത്തിറങ്ങും; കടല്‍ പക്ഷിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്ത്

ടാറ്റയുടെ പ്രീമിയം അര്‍ബന്‍ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അള്‍ട്രോസിന്റെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ടു.

2018 ഓട്ടോ എക്‌സ്‌പോയിലായിരുന്നു 45എക്‌സ് എന്ന കണ്‍സെപ്റ്റ് മോഡലിന്റെ ആദ്യാവതരണം. ഇതിനാണ് പിന്നീട് അള്‍ട്രോസ് എന്ന പേരു നല്‍കിയത്. ഏറ്റവും വലിപ്പംകൂടിയ കടല്‍പ്പക്ഷിയായ ‘ആല്‍ബട്രോസ്’ എന്ന മനോഹരമായ പക്ഷിയുടെ പേരില്‍ നിന്നുമാണ് അള്‍ട്രോസ് എന്ന പേര് ലഭിച്ചത്.

ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം ആദ്യമെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ ആണ് അള്‍ട്രോസ് എത്തുകയെന്നാണ് സൂചനകള്‍. 93 പിഎസ് പവറും 210 എന്‍എം ടോര്‍ക്കും അള്‍ട്രോസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമായിരിക്കും അള്‍ട്രോസിലെ ട്രാന്‍സ്മിഷന്‍.

2020 തുടക്കത്തില്‍തന്നെ അല്‍ട്രോസ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്റെ മുഖ്യ എതിരാളികളായിരിക്കും.

Top