വമ്പന്‍ ഓഫറുകളുമായി അള്‍ട്ടോ കെ10

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്‌ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് അള്‍ട്ടോ കെ10 ഒരുമാസം മുമ്പാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്.

ഇപ്പോഴിതാ, ഉത്സവ സീസണിനിടയില്‍, ഹാച്ച്‌ബാക്കില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്ന് എച്ച്‌ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ കെ 10-ന് മാരുതി സുസുക്കി 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ആള്‍ട്ടോ 800cc ഹാച്ച്‌ബാക്കിന് 29,000 രൂപയുടെ ആനുകൂല്യം ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഒരു കാര്‍ അത്തരമൊരു സ്‍കീമില്‍ വളരെ നേരത്തെ ഉള്‍പ്പെടുത്തുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച്‌ വളരെ അപൂര്‍വമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി സുസുക്കി ആള്‍ട്ടോ കെ 10 ഈ ആഗസ്ത് 18 നാണ് പുറത്തിറങ്ങിയത്. പുതിയ ആള്‍ട്ടോ കെ 10 ന്റെ ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന് 3.99 ലക്ഷം മുതല്‍ 5.84 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. 800 സിസി മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 3.39 ലക്ഷം രൂപയാണ്.

പുതിയ കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിന്‍ എന്നിവയുമായി പുതിയ തലമുറ ആള്‍ട്ടോ കെ10 വരുന്നു. പരമാവധി 66.62PS കരുത്തും 89 Nm ല്‍ പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇതിന് കഴിയും. പുതിയ തലമുറ ആള്‍ട്ടോ കെ 10 ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 24.90 kmpl ഇന്ധനക്ഷമത അവകാശപ്പെടുമ്ബോള്‍ മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്യുമെന്നും മാനുവല്‍ വേരിയന്റുകള്‍ 24.39 kmpl വാഗ്ദാനം ചെയ്യുമെന്നും മാരുതി പറയുന്നു.

പുതിയ ആള്‍ട്ടോ കെ10 ആധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ്. എസ്-പ്രെസോ, സെലേരിയോ, വാഗണ്‍ ആര്‍ തുടങ്ങിയ സഹോദരങ്ങളില്‍ നിന്ന് കടമെടുത്ത 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇപ്പോള്‍ ഉണ്ട് . ഇത് യുഎസ്‍ബി, ബ്ലൂടൂത്ത്, ഓക്സ് കേബിള്‍ എന്നിവയോടൊപ്പം ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് വീലും പുതിയതും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി മൗണ്ടഡ് കണ്‍ട്രോള്‍ സഹിതം വരുന്നു.

ആള്‍ട്ടോ കെ 10 ലും മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ ഉണ്ട്. ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, ഹൈ സ്പീഡ് അലര്‍ട്ട്, പ്രീ-ടെന്‍ഷനര്‍, ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെല്‍റ്റ് എന്നിവയ്‌ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നിവ ഉള്‍പ്പെടുന്നു. സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ ആറ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാരുതി സുസുക്കി ആള്‍ട്ടോ കെ 10 ലഭ്യമാകുന്നത്.

Top