ആള്‍ട്ടോയ്ക്ക് പുത്തന്‍ മുഖം; ക്രോസ്ഓവര്‍ പരിവേഷത്തില്‍ മാരുതി ആള്‍ട്ടോ

മാരുതി സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ.രാജ്യത്തെ ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കാനായി പുതിയ സ്വിഫ്റ്റ് എന്ന പ്രതീതി മാരുതി ഇതിനകം നല്‍കി കഴിഞ്ഞു.

പുതുതലമുറ സ്വിഫ്റ്റിന് പിന്നാലെ പുത്തന്‍ ആള്‍ട്ടോയെയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

m02

ക്രോസ്ഓവര്‍ പരിവേഷത്തിലാകും 2018 മാരുതി ആള്‍ട്ടോ അണിനിരക്കുക. പുതിയ പതിപ്പില്‍ 660 സിസി പെട്രോള്‍ എഞ്ചിനെയും മാരുതി നല്‍കിയേക്കുമെന്നാണ് വിവരം.

ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ സുസൂക്കി ആള്‍ട്ടോ അണിനിരക്കുന്നത് മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്ന 660 സിസി പെട്രോള്‍ എഞ്ചിനിലാണ്.

50 bhp കരുത്തും 63 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ത്രീസിലിണ്ടര്‍ 658 സിസി, Ro6A പെട്രോള്‍ എഞ്ചിന്‍.

m03

JCO8 ടെസ്റ്റില്‍ 37 കിലോമീറ്ററാണ് സുസൂക്കി ആള്‍ട്ടോ കാഴ്ചവെച്ച ഇന്ധനക്ഷമത.പുത്തന്‍ ആള്‍ട്ടോയ്ക്ക് ഭാരം കുറവായിരിക്കും.

2018 ആള്‍ട്ടോയുടെ വരവ് സംബന്ധിച്ച് വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.ലൈറ്റ്‌വെയ്റ്റ് പ്ലാറ്റ്‌ഫോമിനൊപ്പം റെട്രോ എക്സ്റ്റീരിയറും, ആകര്‍ഷകമായ ഇന്റീരിയറും പുതിയ ആള്‍ട്ടോയില്‍ ഒരുങ്ങുന്നുണ്ട്.

2018 അവസാനത്തോടെയാകും പുത്തന്‍ ആള്‍ട്ടോയെ മാരുതി ഇന്ത്യയില്‍ കാഴ്ചവെക്കുക.

Top