തിയറ്റർ ഹിറ്റല്ലെങ്കിലും കോബ്രയിലെ ഗാനം തരംഗമായി

ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം ‘കോബ്ര’ക്ക് തിയറ്ററിൽ വൻ തിരിച്ചടിയായിരുന്നു. വളരെ വലിയ രീതിയൽ പ്രമോഷൻ നടത്തിയെങ്കിലും മികച്ച പ്രതികരണം നേടാനായില്ല. തീയറ്ററില്‍ തളര്‍ന്നെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ റിലീസീനു മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ‘കോബ്ര’യിലെ പുതിയൊരു ഗാനം കൂടി ഇതാ പുറത്തുവിട്ടിരിക്കുകയാണ്.

എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ‘തരംഗിണി’ എന്ന ഗാനമാണ് പുറത്തുവിട്ടത്. വിക്രം നായകനായ ‘കോബ്ര’ എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ് നിര്‍വഹിച്ചത്.ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ‘കോബ്ര’. ഇമൈക നൊടികൾ’, ‘ഡിമോണ്ടെ കോളനി’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘കോബ്ര’. വിക്രം എട്ട് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമാവുമാണ് ‘കോബ്ര’ എന്ന ചിത്രം. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി ആണ് നായിക. ‘കോബ്ര’ എന്ന ചിത്രത്തില്‍ റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Top