നാട്ടിൽ വിലയില്ലെങ്കിലും വിദേശ വിപണിയിൽ താരമായി പാളപ്പാത്രങ്ങൾക്ക്

തൃശ്ശൂർ: വിദേശവിപണികളിൽ വൻ ഡിമാന്റുമായി പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ പ്രദേശവാസികൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്.

എന്നാൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഒരു കാരണം. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂർ ജില്ലയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്ന യൂണിറ്റുകളുണ്ട്.

Top