Alphonse welcomes a ‘puthren’; celebs wish the couple

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അച്ഛനായി. അല്‍ഫോണ്‍സിനും ഭാര്യ അലീനക്കും ആണ്‍കുഞ്ഞാണ് പിറന്നത്.
ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.

‘ഞാന്‍ അച്ഛനായി. എന്റെ ഭാര്യ അമ്മയായി. മകന്‍ ആണ്. എന്റെ സന്തോഷം എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. പക്ഷേ നിങ്ങള്‍ക്ക് മനസിലാകുമെന്ന് വിചാരിക്കുന്നു.’ അല്‍ഫോന്‍സ് പറഞ്ഞു.

അല്‍ഫോന്‍സിന് അഭിനന്ദനം അറിയിച്ച് സിനിമാരംഗത്തു നിന്നും അല്ലാതെയും നിരവധി പേര്‍ ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തു. ‘അല്‍ഫോണ്‍സിനു പുത്രനായി’ എന്നാണ് സുഹൃത്തും സിനിമാ നടനുമായ ഷറഫുദ്ദീന്‍ പറഞ്ഞത്. അജു, ജോജു, രജീഷ, അപര്‍ണ, ജൂഡ് ആന്റണി, ശബരീഷ് വര്‍മ തുടങ്ങി നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 നായിരുന്നു അല്‍ഫോന്‍സിന്റെയും അലീനയുടെയും വിവാഹം. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ്. ഇതിനിടെ അല്‍ഫോന്‍സ് ബോളിവുഡിലേക്കും ചുവടുവെക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Top