അല്‍ഫോണ്‍സ് പുത്രൻ ഇളയരാജയുമായി ഒന്നിക്കുന്നു; പ്രഖ്യാപനം

ല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഇനി തമിഴിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇതെന്നും ആയിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ അല്‍ഫോണ്‍സ് സംഗീത സംവിധായകൻ ഇളയരാജയുമായി ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

പുതിയ ഒരു സിനിമയ്‍ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്ന് അല്‍ഫോണ്‍സാണ് ആരാധകരെ അറിയിച്ചത്. റോമിയോ പിക്ചേഴ്‍സുമായുള്ള സിനിമയ്‍ക്ക് ശേഷമായിരിക്കും ഇത് എന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ ഇത് ആദ്യമായിട്ടായിരിക്കും ഇളയരാജ പ്രവര്‍ത്തിക്കുന്നത്. അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം റോമിയോ പിക്ചേഴ്‍സാണ് നിര്‍മിക്കുന്നത്.

Top