തൊബാമയില്‍ പുതുമ പ്രതീക്ഷിക്കരുതെന്ന് അല്‍ഫോണ്‍സ് പുത്രന്‍

thobama poster

ല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന ചിത്രം തൊബാമ നാളെ റിലീസാകുന്നു. ചിത്രത്തില്‍ പുതുമ പ്രതീക്ഷിക്കരുതെന്നും എന്നാല്‍ ചങ്കുറപ്പുള്ള നടന്‍മാരും കഥാപാത്രങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരും ചിത്രത്തിലുണ്ടെന്നും പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാളെ അവഞ്ചേഴ്‌സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട്. അതില്‍ അഭിനയിക്കുന്ന റോബേര്‍ട്ട് ഡൗണി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ ഏഴില്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ആകെ ബജറ്റ്. തൊബാമയില്‍ സൂപ്പര്‍ ഹീറോസ് ഇല്ല. പക്ഷെ സാധാരണ ഹീറോസ് ഉണ്ട്.

പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുതെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. അതിനിടയില്‍ നടന്‍ വിനീത് ശ്രീനിവാസന്റെ കമന്റും ഹിറ്റായി. നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേയെന്നായിരുന്നു വിനീതിന്റെ കമന്റ്.

പുതുമുഖം പുണ്യ എലിസബത്താണ് നായികയായെത്തുന്നത്. മുഹ്‌സിന്‍ കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടി.വി അശ്വതിയും മുഹ്‌സിന്‍ കാസിമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരീഷിന്‍േറതാണ് ഗാനരചന. ഷിനോസ് റഹ്മാനാണ് എഡിറ്റിങ്ങ്. സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

Top