alponse puthran facebook post

വലിയൊരു പുതുമുഖ നിരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍.

വിനീത് ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ പ്രിയ സുഹൃത്തിന് വൈകാരികമായാണ് പിറന്നാളാശംസകള്‍ നേര്‍ന്നത്.
അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

”ഹാപ്പി ബര്‍ത്ത്‌ഡേ വിനീത് ശ്രീനിവാസന്‍, ചെന്നൈയില്‍ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോള്‍ ദൈവം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്റെ പട്ടിണിയും വിഷമങ്ങളും മാറ്റി. എനിക്ക് ഒരു ആശ്വാസമായിരുന്നു നീ എന്ന കൂട്ടുകാരന്‍. നന്ദി പറഞ്ഞാല്‍ തീരൂല്ല വിനീതേ. ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോ ആന്‍ഡ് ഫ്രണ്ട് ” എന്ന് അല്‍ഫോണ്‍സ് കുറിക്കുന്നു.

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചില വ്യക്തികളുടെ ജീവിതത്തില്‍ വലിയ തോതില്‍ പ്രചോദനമുണ്ടാക്കും. ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്കൊപ്പമുള്ള യാത്ര തീവ്ര സൗഹൃദത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായിരിക്കും. തന്റെ ജീവിതത്തില്‍ അങ്ങനെയൊരാളാണ് വിനീത് ശ്രീനിവാസനെന്ന് നിവിന്‍ പോളി പറയുന്നു.

ആദ്യ സിനിമയില്‍ തന്നെ ഭൂരിഭാഗവും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വിനീതിന്റെ പരീക്ഷണം. നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും സംവിധായകരായ ജൂഡ് ആന്റണി ജോസഫും ബേസില്‍ ജോസഫുമെല്ലാം വിനീത് ക്യാമ്പില്‍ നിന്നെത്തിയവരാണ്.

അതുപോലെ തന്നെ പൂര്‍ണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയിലൂടെയാണ് നിര്‍മ്മാതാവായി വിനീതിന്റെ അരങ്ങേറ്റം. ഈ ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ വിനീതിന്റെ സഹസംവിധായകന്‍ ഗണേഷ് രാജ്.

സിനിമ ഭ്രമമാക്കിയ കൂട്ടുകാര്‍ക്ക് വിനീത് എത്രമാത്രം പ്രിയപ്പെട്ട ആളായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ എലി എന്ന ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത് വിനീത് ശ്രീനിവാസന്‍ ആയിരുന്നു. അല്‍ഫോണ്‍സിന്റെ സിനിമാ പ്രവേശനത്തില്‍ നിര്‍ണായകമായിരുന്നു ഈ ഹ്രസ്വചിത്രം.

Top