അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം-ഐടി സഹമന്ത്രി

ന്യൂഡല്‍ഹി: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാവും.

ഇതോടൊപ്പം ഇലക്‌ട്രോണിക്‌സ്-ഐടി വകുപ്പില്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും

കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും.മനോഹർ പരീക്കര്‍ രാജിവെച്ച്​ ഒഴിഞ്ഞ വകുപ്പി​ന്റെ അധിക ചുമതല നിലവിൽ ധനമന്ത്രി അരുൺ ജെയ്​റ്റിയാണ്​ ​വഹിച്ചിരുന്നത്​. അരുൺ ജെയ്​റ്റ്​ലിയുടെ ധനമന്ത്രി സ്​ഥാനത്തിന്​ മാറ്റമില്ല.

നിര്‍മ്മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയാൻ തയാറാണെന്നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.

Top