കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

alphones kannanthananm

കോട്ടയം: കേരളത്തിലെ ഭരണാധികാരികൾ മതവിശ്വാസങ്ങൾ തകർത്ത് കൊണ്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം.

ഡിവൈഎഫ്‌ഐക്കാർ ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു
അദ്ദേഹം.

ഡിവൈഎഫ്‌ഐ ഭീഷണിയെ തുടർന്ന് പത്ത് ദിവസമായി പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായും അവരുടെ ഭയം പൂർണമായും മാറിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു. വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാൻ കൂടെയുണ്ടാകുമെന്ന് അവർക്ക് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

Top