ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

നിലയ്ക്കല്‍: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന് എഡിഎമ്മിനും തഹസില്‍ദാര്‍ക്കും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശാസന.

കുടിവെള്ളവും ശുചിമുറിയുമുള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു ശാസന. ശബരിമലയ്ക്ക് വേണ്ടി 100 കോടി കേന്ദ്രം നല്‍കിയത് കേരളം വിനിയോഗിച്ചില്ലെന്ന് കണ്ണന്താനം പറഞ്ഞു.

ഒരിക്കലും ക്ഷേത്രത്തില്‍ പോകാത്തവര്‍ ഇപ്പോള്‍ പോകണമെന്ന് ശാഠ്യം പിടിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയില്ല. ശബരിമലയെ യുദ്ധഭൂമി ആക്കുന്നത് ശരിയല്ല. ഭക്തരെ പൊലീസ് നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top