വികസനത്തിന് റോഡുകള്‍ ആവശ്യമെങ്കിലും ജനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കണം:കണ്ണന്താനം

alphones kannanthananm

തിരുവനന്തപുരം: വികസനത്തിന് റോഡുകള്‍ ആവശ്യമാണെങ്കിലും, ജനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കണമെന്ന് അറിയിച്ച് അല്‍ഫോന്‍സ് കണ്ണന്താനം. വേങ്ങരയിലെ ദേശീയപാത സര്‍വേയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കണ്ണന്താനം ഈ കാര്യം വ്യക്തമാക്കിയത്.

രാവിലെ സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം വെളിമുക്കിലാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ദേശീയ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതോടെ 35 വീടുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top