അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണം കടകംപള്ളി സുരേന്ദ്രന്‍

കണ്ണൂര്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല. ശബരിമലയില്‍ ആരെയും അഴിഞ്ഞാടന്‍ അനുവദിക്കില്ലെന്നും സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍എസ്എസ് നേതാവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന് എഡിഎമ്മിനെയും തഹസില്‍ദാറിനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശാസിച്ചിരുന്നു. കുടിവെള്ളവും ശുചിമുറിയുമുള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു ശാസന. ശബരിമലയ്ക്ക് വേണ്ടി 100 കോടി കേന്ദ്രം നല്‍കിയത് കേരളം വിനിയോഗിച്ചില്ലെന്ന് കണ്ണന്താനം പറഞ്ഞു.

ഒരിക്കലും ക്ഷേത്രത്തില്‍ പോകാത്തവര്‍ ഇപ്പോള്‍ പോകണമെന്ന് ശാഠ്യം പിടിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Top