അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ കാളിദാസ് ജയറാം

ലയാളത്തില്‍ തന്റെ അരങ്ങേറ്റ ചിത്രമായ പൂമരത്തിന് ശേഷം കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രം തമിഴില്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താന്‍ ഉടന്‍ ജോയിന്‍ ചെയ്യുന്നതെന്ന് കാളിദാസ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വളരേ രസകരമായ കഥാഗതിയാണ് ചിത്രത്തിനുള്ളതെന്നും അല്‍ഫോണ്‍സിനൊപ്പം ജോലി ചെയ്യുന്നത് സന്തോഷമാണെന്നും കാളിദാസ് പറഞ്ഞു.

നേരത്തേ തമിഴില്‍ രണ്ട് ചിത്രങ്ങള്‍ കാളിദാസ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരു ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം.

Top