അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം ‘തൊബാമ’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം തൊബാമയിലെ നായികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അല്‍ഫോണ്‍സ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതുമുഖം പുണ്യ എലിസബെത്താണ് നായികയായെത്തുന്നത്.

സുകുമാരന്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ഷറഫുദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മൊഷീന്‍കാസിം എന്ന പുതുമുഖസംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top