എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് തിരിച്ചടി; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Kannanthanam

എറണാകുളം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈ നേടുകയാണ്. ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ ബഹുദൂരം പിന്നിലാണ് കേരളത്തില്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വളരെ പുറകോട്ട് പിന്തള്ളപ്പെട്ടു. യുഡിഎഫിന്റെ ഹൈബി ഈഡനാണ് ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ പി രാജീവാണുള്ളത്.

ഹൈബിക്ക് 64,663 വോട്ടും, പി രാജീവിന് 44,269 വോട്ടും രേഖപ്പെടുത്തിയ സമയത്ത് കണ്ണന്താനത്തിന് ആകെ 18,106 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് 17 ശതമാനത്തോളം വോട്ടാണ് ഇതുവരെ എറണാകുളത്ത് എണ്ണിക്കഴിഞ്ഞിട്ടുള്ളത്.

എറണാകുളത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെയാണ് ബിജെപി കണ്ണന്താനത്തെ എറണാകുളത്ത് അവതരിപ്പിച്ചിരുന്നത്. പ്രചരണ സമയത്തെ വ്യത്യസ്തതയിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും വന്‍ തിരിച്ചടിയാണ് എറണാകുളം കണ്ണന്താനത്തിന് നല്‍കിയിരിക്കുന്നത്.

Top