പുതുവർഷ പിറവിക്കൊപ്പം ‘എലോൺ’ ട്രെയിലർ എത്തും; അപ്ഡേറ്റുമായി മോഹൻലാൽ

മോഹൻലാലിന്റേതായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

എലോണിന്റെ ട്രെയിലർ സംബന്ധിച്ച വിവരമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ട്രെയിലർ 2023 ജനുവരി 1ന് റിലീസ് ചെയ്യും. പുതുവര്ഷം പിറന്ന് ആദ്യത്തെ സെക്കൻഡിൽ ട്രെയിലർ എത്തുമെന്നാണ് മോഹൻലാൽ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. അടുത്ത വർഷം തന്നെ ചിത്രം റിലീസിന് എത്തുമെന്നും വിവരമുണ്ട്.

Top