Almost 1.4 million children face ‘imminent death’: UN agency

ന്യൂയോര്‍ക്ക്: നൈജീരിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ പട്ടിണി പടര്‍ന്നുപിടിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനിസെഫിന്റെ മുന്നറിയിപ്പ്. ഏകദേശം 14 ലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് കാരണം മരണത്തിന്റെ പിടിയിലാണെന്നും യൂനിസെഫ് പറയുന്നു.

നാലര ലക്ഷത്തിലേറെ കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി യുദ്ധം നടക്കുന്ന യെമനിലും നൈജീരിയയിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ അന്താരാഷാട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് യുനിസെഫ് ഡയറക്ടര്‍ ആന്റണി ലേക് പറഞ്ഞു.

ദക്ഷിണ സുഡാന്‍ ക്ഷാമത്തിന്റെ പിടിയിലാണെന്ന് യുഎന്നും സര്‍ക്കാരും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭീകരസംഘടനകളുടെ വളര്‍ച്ചയും ഇവരുടെ കൊടും ക്രൂരതകളുമാണ് ഈ രാജ്യങ്ങളില്‍ ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിവരം.

Top