‘ജിമിക്കി കമ്മല്‍ ചായകാച്ചല്‍?’ അള്ള് രാമേന്ദ്രനിലെ വീഡിയോ ഗാനാം കാണാം

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം അള്ള് രാമേന്ദ്രനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്.

“മേലേക്കാവില്‍ പൂരം കാണാന്‍”… എന്ന പാട്ടാണ് റിലീസ് ആയിരിക്കുന്നത്.പുതിയ ഗാനം ഷാന്‍ റഹ്മാന്‍ വിനീത് കൂട്ട് കെട്ടില്‍ പിറന്ന ജിമിക്കി കമ്മല്‍ ഓര്‍മിപ്പിക്കുന്നുവെന്നാണ് യൂട്യൂബില്‍ പാട്ട് കണ്ട പ്രക്ഷകര്‍ കമന്റ്‌ ചെയ്തിരിക്കുന്നത്.

കിടിലന്‍ മാസ്സ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചിത്രത്തില്‍ നായികമാരായി അപര്‍ണ ബാലമുരളിയും ചാന്ദ്നി ശ്രീധരനുമാണെത്തുന്നത്. കൃഷ്ണ ശങ്കറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പോരാട്ടം സിനിമ സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണിത്. ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്. ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ വേഷമിടുന്നു.

Top