അള്ള് രാമേന്ദ്രനില്‍ ഐറ്റം ഡാന്‍സുമായ് നീരജ് മാധവ്; വീഡിയോ ഇതിനോടകം സൂപ്പര്‍ ഹിറ്റ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ‘ചിത്രത്തില്‍ ഒരു കിടിലന്‍ ഐറ്റം ഡാന്‍സുമായി എത്തിയിരിക്കുകയാണ് നടന്‍ നീരജ് മാധവ്. സോഷ്യല്‍ മീഡിയയില്‍ എത്തി മണിക്കൂറുകള്‍ പിന്നിടും മുമ്പ് തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു. ആരെയും വിസ്മയിപ്പിക്കുന്ന ചുവടുകളാണ് തപ്പാംകൂത്ത് സ്‌റ്റൈലിലുള്ള ഗാനരംഗത്തില്‍ നീരജ് കാഴ്ച്ചവച്ചിരിക്കുന്നത്.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഒരുവടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളില്‍ നീരജിന്റെ നൃത്തരംഗങ്ങളുണ്ടെങ്കിലും, ഇതു പോലൊരു ഐറ്റം ഡാന്‍സുമായ് താരം രംഗത്ത് എത്തുന്നത് ആദ്യമായാണ്. എത്താത്ത കൊമ്പാണെടാ എന്നു തുടങ്ങുന്ന പാട്ടിലാണ് നീരജിന്റെ ഈ ഗംഭീരപ്രകടനം. എന്തായാലും സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗം തന്നെയാണ് ഈ ഗാനരംഗം സൃഷ്ടിച്ചിരിക്കുന്നത്.

ഗാനങ്ങളുടെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സംഗീതം ഷാന്‍ റഹ്മാന്‍. നിര്‍മ്മാണം ആഷിക് ഉസ്മാന്‍. അപര്‍ണ്ണ ബാലമുരളി, ചാന്ദിനി ശ്രീധര്‍, കൃഷ്ണശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിന്‍ ചെറുകൈയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവരാണ്. സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് ഒരുക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും.

Top