കുഞ്ചാക്കോ ബോബന്‍ ചിത്രം അള്ള് രാമേന്ദ്രന്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും

കുഞ്ചാക്കോ ബോബന്‍ ചിത്രം അള്ള് രാമേന്ദ്രന്‍ ഫെബ്രുവരിയില്‍ പ്രദര്‍നത്തിന് എത്തും. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ച്ചേഴ്സ് തിയേറ്ററില്‍ എത്തിക്കും. അപര്‍ണ്ണ ബാലമുരളി, ചാന്ദിനി ശ്രീധരന്‍ എന്നിവരാണ് നായികമാര്‍.

ചെറിയ ബജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിന്റെ ക്യമാറ കൈകാര്യം ചെയുന്നത് ജിംഷി ഖാലിദാണ് . ഷാന്‍ റഹ്മാന്‍, ബികെ ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൃഷ്ണ ശങ്കര്‍, ചാന്ദ്നി ശ്രീധര്‍, അപര്‍ണ്ണ ബാലമുരളി. ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ , ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ വേഷമിടുന്നു.

Top