അല്ലു അർജുൻ അമേരിക്കയിൽ : പുതിയ ചിത്രത്തിന് വേണ്ടി പ്രത്യേക ഫിറ്റ്നസ് പരിശീലനം

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ അമേരിക്കയിൽ ഇപ്പോൾ പ്രത്യേക ഫിറ്റ്നസ് പരിശീലനത്തിന്റെ തിരക്കിലാണ്.

അല്ലുവിന്റെ പുതിയ ചിത്രമായ ‘നാ പേരു സൂര്യ നാ ലല്ലു ഇന്ത്യ ‘എന്ന ചിത്രത്തിന്റെ ഭാഗമായാണ് അമേരിക്കയിൽ പ്രത്യേക പരിശീലനം നേടുന്നത്.

അല്ലു അര്‍ജുന്‍ ആര്‍മി ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ നായികയാവുന്നു.

വക്കന്തം വംശിയാണ് ചിത്രം സംവിധാനം ചെയുന്നത്. അർജുനും,ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു .

Top