allu arjun new film

മലയാള സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും നല്ലൊരു കഥ കിട്ടിയാല്‍ അഭിനയിക്കുമെന്നും തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ പറഞ്ഞു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ തന്റെ പുതിയ ചിത്രം യോദ്ധാവിന്റെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയതായിരുന്നു അല്ലു. സാധാരണ തെലുങ്ക് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ സ്വീകാര്യത കുറവാണെങ്കിലും തന്റെ ചിത്രങ്ങള്‍ക്ക് മലയാളികള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്കില്‍ ഹിറ്റായ സരൈനോഡു എന്ന ചിത്രത്തിന്റെ മൊഴിമാറ്റം ചെയ്ത പതിപ്പാണ് യോദ്ധാവ്. കേരളത്തിലെ 80 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം താരം ഇതാദ്യമായല്ല തുറന്ന് പറയുന്നത്. കഴിഞ്ഞ വര്‍ഷം സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിയപ്പോഴും താരം മലയാള സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

Top