‘എഎ 21’; അല്ലു അര്‍ജുനും കൊരട്ടല ശിവയും ഒന്നിക്കുന്ന വമ്പന്‍ ചിത്രമൊരുങ്ങുന്നു

ല്ലു അര്‍ജുനും കൊരട്ടല ശിവയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നു. എഎ 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജിഎ2 പ്രൊഡക്ഷന്‍സിനൊപ്പം സുധാകര്‍ മിക്കിലിനേനിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ജുനുമായി ശിവ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സുകുമാറിന്റെ പുഷ്പയിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവി പ്രധാന കഥാപാത്രമാകുന്ന ആചാര്യയാണ് ശിവയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Top