കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് താങ്ങായി അല്ലു അര്‍ജുന്‍

allu-arjun

കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് താങ്ങായി അല്ലു അര്‍ജുന്‍. പ്രളയത്തില്‍ തകര്‍ത്തെറിയപ്പെട്ട കേരളത്തിലെ അങ്കണവാടികള്‍ക്ക് സഹായവുമായ് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. തകര്‍ന്ന ജീവിതം കരുപ്പിടിപ്പിക്കുന്ന ആലപ്പുഴക്കാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് താരം.

ആലപ്പുഴ ജില്ലയിലെ അങ്കണവാടികള്‍ പുനര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്കായ് താരം ധനസഹായം നല്‍കും. ജില്ലയുടെ പുരനധിവാസ പദ്ധതിയിലേക്ക് 21 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ നല്കിയിരിക്കുന്നത്.ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ച തുകയാണിത്.

വെള്ളപ്പൊക്കത്തില്‍ ആലപ്പുഴയിലെ മാത്രം21 അംഗനവാടികള്‍ പൂര്‍ണ്ണമായും നശിച്ചിരുന്നു. 66 എണ്ണം ഭാഗികമായും. ഇതില്‍ പത്തെണ്ണത്തിന്റെ നിര്‍മ്മാണത്തിന് ജനുവരി പത്തിന് തുടക്കമാവും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിനായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് അല്ലു അര്‍ജുന്‍ ആലപ്പുഴ സബ്കളക്ടര്‍ വിആര്‍ കൃഷ്ണ തേജയോട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം വാഗ്ദാനം ചെയ്തത്. നേരത്തേ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Top