14 വര്‍ഷങ്ങള്‍ പിന്നിട്ട് അല്ലു അര്‍ജുന്‍ ചിത്രം ആര്യ 2; സന്തോഷം പങ്കുവച്ച് താരം

ര്യ 2 വിന്റെ 14-ാം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. എക്‌സ് അകൗണ്ടിലൂടെയാണ് താരം സന്തോഷം പങ്കു വച്ചിരിക്കുന്നത്. എന്നെന്നും ഹൃദയത്തോടടുത്തുനില്‍ക്കുന്ന ചിത്രം എന്നാണ് ആര്യ 2-വിനെ അല്ലു അര്‍ജുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2010-ല്‍ പുറത്തിറങ്ങിയ ചിത്രം ദക്ഷിണേന്ത്യ എമ്പാടും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഗാനങ്ങളും പ്രണയരംഗങ്ങളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.

സുകുമാറിന്റെ ആര്യ, ആര്യ-2 തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അല്ലു അര്‍ജുന്‍ പ്രശസ്തനാവുന്നത്. 2021ല്‍ പുറത്തുവന്ന സുകുമാറിന്റെ തന്നെ ചിത്രമായ ‘പുഷ്പ’യിലൂടെയും ഉത്തരേന്ത്യയിലും പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച സ്വീകരണം.

‘പുഷ്പ 2’വിന്റെ ഷൂട്ടിംങ്ങ് പുരോഗമിക്കുകയാണ്. ആര്യയുടെ സംവിധായകന്‍ സുകുമാര്‍ തന്നെയാണ് പുഷ്പയും ഒരുക്കുന്നത്. ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവീസ് ആണ്. രശ്മക മന്ദാന നായികയാകുന്ന ചിത്രം 500 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. പുഷ്പ 1 ല്‍ ഫഹദും അല്ലുവും തമ്മിലുള്ള സംഘട്ടത്തോടെ ആണ് അവസാനിക്കുന്നത്.

Top