ന്യൂയോർക്കിലെ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് ആക്ടർ അല്ലു അർജുന് അപൂർവ ബഹുമതി. ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ പ്രതിനിധീകരിച്ചു. ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്.

5 ലക്ഷം ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ജനങ്ങളെത്തിയത്. അല്ലു അർജുൻ എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു.

സദസ്സിൽ ഇന്ത്യയോടുള്ള ദേശസ്നേഹവും അല്ലു അർജുനോടുള്ള ആരാധനയുമാണ് പ്രകടമായത്. പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് 5 ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ നടന്നു. പ്രിയ താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

Top