‘ഹൃദയത്തില്‍ തൊടുന്ന ചിത്രം’ ; ‘മേജറി’നെ അഭിനന്ദിച്ച് അല്ലു അരജുന്‍

‘മേജര്‍’ ചിത്രത്തെ അഭിനന്ദിച്ച് നടന്‍ അല്ലു അര്‍ജുന്‍.ആദിവി ശേഷ് നായകനായ ചിത്രം ഹൃദയത്തില്‍ തൊടുന്നതെന്ന് താരം ട്വീറ്റ് ചെയ്തു.മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ശശികിരണ്‍ ടിക്ക ആണ്.തിരക്കഥ ആദിവി ശേഷ് തന്നെയാണ്.
‘ആദിവി ശേഷ് തന്റെ മാജിക്ക് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു.പ്രകാശ് ബാരെ, രേവതി , ശോഭിത ധുലിപാല തുടങ്ങി എല്ലാ താരങ്ങളും നന്നായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതുപോലൊരു ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായതിന് നിര്‍മ്മാതാവും നടനുമായ മഹേഷ് ബാബുവിന് വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും അല്ലു അര്‍ജുന്‍ കുറിച്ചു.

Top