അല്ലുഅര്‍ജ്ജുന്‍ നായകനാകുന്ന എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ വെള്ളിയാഴ്ച റീലിസ് ചെയ്യും

ടോളിവുഡ് യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ(തെലുങ്കില്‍ നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ) വെള്ളിയാഴ്ച റിലീസ് ചെയ്യും.അനു ഇമ്മാനുവേലാണ് നായിക.

ചിത്രത്തിലെ ഇരഗ ഇരഗഎന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. പതിവു പോലെ തന്നെചടുലനൃത്തച്ചുവടുകളുമായി അല്ലുവും ഗ്‌ളാമര്‍ ഒട്ടും ചോരാതെ അനുവും എത്തുന്ന ഗാനം യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. വക്കാന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിശാല്‍ ശേഖര്‍ ടീമാണ്. ശരത് കുമാര്‍, അര്‍ജുന്‍, നാദിയ മൊയ്തു , ആര്‍ ശരത് കുമാര്‍, വെണ്ണേല, കിഷോര്‍, റാവു രമേഷ്, താക്കൂര്‍ അനൂപ് സിങ്, ബൊമന്‍ ഇറാനി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണി നിരക്കുന്നു.പട്ടാളക്കാരനായിട്ടാണ് അല്ലു അര്‍ജുന്റെ കഥാപാത്രം.

സിരിഷ ലഗദാപതി, ശ്രീധര്‍ ലഗദാപതി, ബണ്ണി വാസു, കെ നാഗേന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്ന് രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top