അല്ലു അര്‍ജുനും ത്രിവിക്രമും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഒരുങ്ങുന്നു

സംവിധായകന്‍ ത്രിവിക്രമും അല്ലു അര്‍ജുനും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ ചിത്രം എന്നാണു പ്രതീക്ഷ. ത്രിവിക്രമിന്റെ ആഖ്യാനശൈലി ഈ ജോഡിയുടെതായി പുറത്തുവന്ന ഓരോ ചിത്രത്തിനും ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ‘രവീന്ദ്ര നാരായണ്‍’, ‘വിരാജ് ആനന്ദ്’, ‘ബണ്ടു’ തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അര്‍ജുന്‍ അവിസ്മരണീയമാക്കിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളില്‍ എന്നെന്നും സ്ഥാനം നേടിയ വേഷങ്ങളാണ് ഇവയെല്ലാം.

ഹാരിക & ഹാസിനി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹാരിക & ഹാസിനി ക്രിയേഷന്‍സിനൊപ്പം പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ഗീത ആര്‍ട്ട്സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്നുണ്ട്.ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവുന്നതാണ്.

Top