അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ മലയാളം ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

സ്‌റ്റൈലിഷ് താരം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന ചിത്രത്തിന്റെ മലയാളം ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.

കിടിലന്‍ മേക്ക് ഓവറിലാണ് ഈ ചിത്രത്തില്‍ അല്ലു എത്തിയിരിക്കുന്നത്. ലോറി ഡ്രൈവറുടെ വേഷത്തിലാണ് അല്ലു അര്‍ജുന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്.

പുതിയ ചിത്രത്തിനായി താടി വളര്‍ത്തി ഒരു സമ്പൂര്‍ണ മേക്ക് ഓവറാണ് താരം നടത്തുന്നത്. ചിത്രത്തില്‍ കന്നഡ സുന്ദരി രശ്മിക ആണ് നായികയായി അഭിനയിക്കുന്നത്, ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top