കൊച്ചി: അധ്യാപകര്‍ക്ക് ദീര്‍ഘാവധി അനുവദിക്കുന്നത് സംബന്ധിച്ച ചട്ടത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി.
ദീര്‍ഘ അവധിയെടുത്ത് വിദേശത്ത് പോകുന്ന അധ്യാപകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന അധ്യാപന രീതിയോ സിലബസോ പരിചയമുണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.