Should- allow- to opportunity for doing – puja in -every -temples -of the- Hindu- religion

തിരുവനന്തപുരം: ശബരിമലയിലും ഗുരുവായൂരിലുമടക്കം എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു മതത്തില്‍ പെട്ട ഏതു ജാതിക്കാര്‍ക്കും പൂജ ചെയ്യാന്‍ അവസരം നല്‍കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

പൂജ ചെയ്യാനുള്ള അവകാശം ജന്മം കൊണ്ടല്ല, കര്‍മം കൊണ്ടാണു ലഭിക്കുന്നതെന്നു പാലിയം വിളംബരത്തില്‍ പറഞ്ഞിട്ടുണ്ട്. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു പാലിയം വിളംബരത്തിനു രൂപം നല്‍കിയത്. ക്ഷേത്രങ്ങളില്‍ മാത്രമാണു രാഷ്ട്രീയക്കാരുടെ ഭരണം നടക്കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍ പള്ളികളുടെ ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നില്ല. ക്ഷേത്ര ഭരണം ഭക്തര്‍ക്കു വിട്ടുനല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തു തിരിച്ചു നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ കൈവശവും ക്ഷേത്രസ്വത്തുക്കള്‍ ഉണ്ട്. വഖഫ് ബോര്‍ഡിന്റെ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ അതും തിരിച്ചു പിടിക്കണം. കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം നടക്കുന്നുവെന്നാണു രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ പറയുന്നത്.

അതിനു പരിഹാരമായി ഭൂരിപക്ഷ സമുദായങ്ങളെയും പ്രീണിപ്പിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്ന പ്രതിവിധി. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കുകയാണു വേണ്ടത്. നിലവിലുള്ള സംവരണം തുടരണമെന്നാണു ബിജെപിയുടെ നിലപാടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍കുന്നവര്‍ക്കും പാക്കേജ് ഏര്‍പ്പെടുത്തണമെന്നു കുമ്മനം പറഞ്ഞു.

Top