കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് അനുമതിയുള്ളത്. വന്യജീവി ശല്യം തടയാന്‍ 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്ത പിന്നാലെ അറിയിച്ചു.

കാട്ടുപന്നികള്‍ കര്‍ഷകര്‍ക്കും കൃഷിക്കും മാത്രമല്ല വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നതോടെയാണ് ലൈസന്‍സുള്ളവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കിയത്. കാസര്‍ഗോഡ് മുള്ളേര്യയില്‍ രാവിലെ കാട്ടുപന്നി ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചത്തു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായര്‍ക്കാണ് (60) പരിക്കേറ്റത്. കാട്ടുപന്നിയെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വനംവകുപ്പ് കുഴിച്ചിട്ടു.

Top