സൗഹൃദം ലക്ഷ്യം ; യുഎഇയിൽ എംബസി തുറന്ന് ഇസ്രയേൽ

ദുബായ്: ദുബായിൽ കോൺസുലേറ്റ് തുറന്ന് ഇസ്രയേൽ. വിദേശകാര്യമന്ത്രി യെർ  ലാപിഡിന്റെ യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് എംബസി തുറന്നത്.ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുകയും സഹകരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺസുലേറ്റിന്റെ ഉദ്ഘാടനവും ഇസ്രയേൽ വേദശകാര്യമന്ത്രി യെർ നിർവ്വഹിച്ചു.

യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- ഡിജിറ്റൽ എക്കണോമി സഹമന്ത്രി സുൽത്താൻ അൽ ഒലാമയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു, ആരോഗ്യ മേഖലയിലടക്കം ഇസ്രയേലുമായി സഹകരണം ശക്തിപ്പെടുത്തുമെന്ന് അൽ ഒലാമ പറഞ്ഞു. അബുദാബിയിലും ഇസ്രയേൽ എംബസി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേലിൽ പുതിയ സർക്കാർ നിലവിൽ വന്ന ശേഷം യുഎഇയിലെത്തുന്ന ആദ്യ പ്രമുഖ നേതാവാണ് ലാപിഡ്. അയൽരാജ്യങ്ങളുമായി സൗഹൃദത്തോടെ മുന്നോട്ട് പോകുകയാണ് ഇസ്രയേലിന്റെ താൽപ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ തലസ്ഥാനമായ അബുദബിയിലെത്തിയ ഇസ്രയേൽ പ്രതിനിധി യൈർ ലാപിഡ് യുഎഇയുടെ ഷൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. എംബസി ഉദ്ഘാടന ചടങ്ങിൽ മന്ത്രി നൂറ അൽ കഅബിയും പങ്കെടുത്തു. ചരിത്ര നിമിഷം എന്നാണ് ഇതിനെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ വിശേഷിപ്പിച്ചത്. എംബസി തുറന്നത് ഇസ്രയേലിനും യുഎഇക്കും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും നേട്ടമാകുമെന്നാണ് ബ്ലിങ്കൻ പറയുന്നത്.

Top